വിദ്യാഭ്യാസ ദിനാചരണം: രക്ഷിതാക്കളുടെ ജോലി സമയത്തിൽ ഇളവ് നൽകും

ജനുവരി 21 നും 25 നും ഇടയിൽ സ്കൂളുകളിൽ നടക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനാചരണത്തിൽ പങ്കെടുക്കാൻ സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്കും അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയവർക്കും ജോലി സമയം കുറയ്ക്കുന്നതായി സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ (സിജിബി) അറിയിച്ചു.  

കുടുംബത്തിനുള്ളിൽ മാതാപിതാക്കളുടെ പങ്കിനെ പ്രോത്സാഹിപ്പിക്കാനും കുടുംബവും സ്കൂളും തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് നടപടി എന്ന് ബ്യൂറോ വിശദമാക്കി.

രക്ഷിതാക്കൾക്കോ ​​അവർ സർക്കാർ ഏജൻസികളിൽ നിന്ന് നിയോഗിക്കുന്നവർക്കോ, ഇവന്റ് നടക്കുന്ന ദിവസത്തിൽ മൂന്ന് മണിക്കൂർ നേരത്തേക്ക് മാവാർഡ് പോർട്ടലിലൂടെ അനുമതിക്കായി ഒരു അഭ്യർത്ഥന സമർപ്പിക്കാം.

ഇവന്റുകൾ നടക്കുന്ന ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ആനുകൂല്യം ലഭിക്കുക. ശേഷം ജോലിസ്ഥലത്തേക്ക് മടങ്ങണം. മുലയൂട്ടൽ, വർക്ക് പെർമിറ്റുകൾ, മെഡിക്കൽ ലീവ് എന്നിവ പോലുള്ള മറ്റ് കാരണങ്ങളാൽ ജോലി സമയം കുറയ്ക്കുന്നതിനൊപ്പം ഈ ആനുകൂല്യം പ്രയോജനപെടുത്താൻ കഴിയില്ല.

ഷിഫ്റ്റ് ജോലികൾ, പൊതുസേവനം, ജോലിസ്ഥലത്ത് ജീവനക്കാരുടെ നിർണായക സാന്നിധ്യം ആവശ്യമുള്ള സ്ഥാപനങ്ങൾ എന്നിവയെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version