ഇക്കണോമിക് ഫോറം വേദിയിൽ അമീറുമായി കൂടിക്കാഴ്ച നടത്തി യൂസഫലി

നാലാമത് ഖത്തർ ഇക്കണോമിക് ഫോറം വേദിയിൽ ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച‌ നടത്തി. ഉന്നതതല പ്രതിനിധികൾക്കായി ഒരുക്കിയ സെഷനിൽ ഇന്ത്യൻ സ്‌ഥാനപതി വിപുലുമായും യൂസഫലി സംസാരിച്ചു. 

ഇന്ത്യയും ഖത്തറും തമ്മിലുള്ള വാണിജ്യ മേഖലയിലെ സഹകരണത്തിന് ലുലു ഗ്രൂപ്പ് നൽകുന്ന സംഭാവനകളെ അംബാസഡർ വിപുൽഎക്സിൽ അഭിനന്ദിച്ചു. ലുലു ഗ്രൂപ്പ് ഖത്തർ, യുഎസ്, യൂറോപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ് സംബന്ധിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version