ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിസ്റ്റുകൾ തീരുമാനമായി, റയൽ മാഡ്രിഡിനെ നേരിടുന്നത് പച്ചൂക്ക എഫ്‌സി

ഖത്തറിൽ വെച്ച് നടക്കുന്ന ഇൻ്റർകോണ്ടിനെൻ്റൽ കപ്പിലെ രണ്ടാമത്തെ മത്സരത്തിൽ മെക്‌സിക്കൻ ക്ലബായ പച്ചൂക്ക ഈജിപ്ഷ്യൻ ക്ലബായ അൽ അഹ്‌ലിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5ന് പരാജയപ്പെടുത്തി ഫിഫ ചലഞ്ചർ കപ്പ് സ്വന്തമാക്കി.

974 സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും രണ്ടു ടീമുകളും സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഇതോടെ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ഫൈനലിൽ റയൽ മാഡ്രിഡിനെ മെക്‌സിക്കൻ ക്ലബ് നേരിടും. കഴിഞ്ഞ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് നേടിയ റയൽ മാഡ്രിഡ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു.

ലുസൈൽ സ്റ്റേഡിയത്തിലാണ് ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഫൈനൽ. ഖത്തർ ദേശീയദിനമായ ഡിസംബർ 18-നു ഫൈനൽ നടക്കും.

Exit mobile version