ജനുവരി 19 വ്യാഴാഴ്ച ഖത്തർ ബലൂൺ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് ശേഷം – ഓൾഡ് ദോഹ പോർട്ടിൽ കൂടുതൽ ഉത്സവങ്ങളും പരിപാടികളും പ്രവർത്തനങ്ങളും പ്രതീക്ഷിക്കാമെന്ന് ഓൾഡ് ദോഹ പോർട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ, മുഹമ്മദ് അബ്ദുല്ല അൽ മുല്ല അറിയിച്ചു. പരമ്പരാഗത ധോ (പത്തേമാരി) മത്സരം ഉടൻ പ്രഖ്യാപിക്കും.
വർഷം മുഴുവനും തുറമുഖം പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവയിൽ മിക്കതും സമുദ്ര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ലോകകപ്പിന് ദിവസങ്ങൾക്ക് മുൻപാണ് പഴയ ദോഹ തുറമുഖം ഉദ്ഘാടനം ചെയ്യപ്പെട്ടത്. അത് പെട്ടെന്ന് തന്നെ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറി. 800,000 ചതുരശ്ര മീറ്റർ പ്രോജക്റ്റിൽ 50-ലധികം കഫേകൾ, റെസ്റ്റോറന്റുകൾ, 100 ബിസിനസ്സുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. 30 മുറികളുള്ള പ്രധാന ഹോട്ടലായ മിന ഹോട്ടൽ ആൻഡ് റെസിഡൻസസിനൊപ്പം 150 അപ്പാർട്ടുമെന്റുകളും വാഗ്ദാനം ചെയ്യുന്നു.
ഈ വർഷം ജനുവരി ആദ്യവാരം 3,000 മുതൽ 4,000 വരെ ആളുകൾ തുറമുഖം സന്ദർശിച്ചതായി കണക്കാക്കുന്നു. ബലൂൺ ഫെസ്റ്റിവലോടെ സഞ്ചാരികൾ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB