കാർ ഡീലർഷിപ്പുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് തവണകളായി (EMI) വാഹനങ്ങൾ വിൽക്കുന്നത് സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) സർക്കുലർ (2024/നമ്പർ 4) പുറപ്പെടുവിച്ചു.
ഫ്ലെക്സിബിൾ ഇൻസ്‌റ്റാൾമെൻ്റ് പ്ലാനുകളിൽ വാഹനങ്ങൾ വാങ്ങാൻ കസ്റ്റമേഴ്സിന് സൗകര്യങ്ങൾ അനുവദിക്കുന്നതിന് മുമ്പ്, അവരിൽ നിന്ന് ചില നിബന്ധനകൾ പൂർത്തിയാക്കാൻ MoCI ആവശ്യപ്പെട്ടു.
– ഉപഭോക്താവിൻ്റെ സാമ്പത്തിക നില വിലയിരുത്തുന്നതിന് ഡീലർമാർ ഇപ്പോൾ ഖത്തർ ക്രെഡിറ്റ് ബ്യൂറോയിൽ നിന്ന് ക്രെഡിറ്റ് റിപ്പോർട്ട് നേടേണ്ടതുണ്ട്.
– അടിസ്ഥാന ശമ്പളവും ഏതെങ്കിലും സാമൂഹിക അലവൻസും (ബാധകമെങ്കിൽ) വിശദമാക്കുന്ന ഒരു ശമ്പള സർട്ടിഫിക്കറ്റ് കമ്പനികൾ ഉപഭോക്താവിൻ്റെ തൊഴിലുടമയോട് അഭ്യർത്ഥിക്കേണ്ടതുണ്ട്.
– ഉപഭോക്താവിൻ്റെ ബാങ്കിൽ നിന്നുള്ള ഡെറ്റ് സർട്ടിഫിക്കറ്റും കമ്പനികൾ ആവശ്യപ്പെടണം.
– ഉപഭോക്താക്കൾക്ക് തവണകളായി വാഹനങ്ങൾ വിൽക്കുന്ന കമ്പനികൾ, അതിൻ്റെ റിലീസ് തീയതി മുതൽ ഒരു മാസത്തെ സർക്കുലറിന് അനുസൃതമായി, ഖത്തർ ക്രെഡിറ്റ് ബ്യൂറോയിൽ അംഗങ്ങളാകേണ്ടതുണ്ട്. ഇത് ഉപഭോക്താവിൻ്റെ ക്രെഡിറ്റ് റിപ്പോർട്ട് നേരിട്ട് ആക്സസ് ചെയ്യാൻ ഡീലർമാരെ സഹായിക്കും.
– എല്ലാ കാർ വിൽപ്പന ഔട്ട്‌ലെറ്റുകളും ബ്യൂറോയുമായി ഏകോപിപ്പിച്ച്, ഉപഭോക്താക്കൾക്ക് അവരുടെ സേവനങ്ങൾ എങ്ങനെ ആക്‌സസ് ചെയ്യാം എന്നത് സംബന്ധിച്ച് വ്യക്തമായ പരസ്യങ്ങൾ പോസ്റ്റ് ചെയ്യേണ്ടതുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp