ദോഹയുടെ കൂടുതൽ പ്രദേശങ്ങളിലേക്ക് പുതിയ മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

സർവീസ് ഏരിയകളുടെ കവറേജ് വർദ്ധിപ്പിക്കുന്നതിനായി ഖത്തർ റെയിൽ അടുത്തിടെ രണ്ട് മെട്രോ സ്റ്റേഷനുകളിൽ നിന്ന് മെട്രോ ലിങ്ക് സർവീസുകൾ ആരംഭിച്ചു. 

Msheireb മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച M101 മെട്രോ ലിങ്ക് സേവനം ദോഹ മെട്രോ നെറ്റ്‌വർക്കിനെ മെഡിക്കൽ കമ്മീഷനുമായും അൽ മമൂറ ഏരിയയുമായും ബന്ധിപ്പിക്കും.

അൽ ലുക്തയിലെയും ഖത്തറിലെ യുഎസ് എംബസിയിലെയും പ്രദേശങ്ങൾ കവർ ചെയ്യുന്നതിന് അൽ റയ്യാൻ അൽ ഖദീം സ്റ്റേഷനിൽ നിന്ന് ഒരു പുതിയ സർവീസ് M206 പ്രവർത്തിക്കും. 

വിവിധ ദോഹ മെട്രോ സ്റ്റേഷനുകളിലേക്ക് കണക്റ്റിവിറ്റി നൽകുന്ന ഫീഡർ ബസ് ശൃംഖലയാണ് metrolink. 

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Exit mobile version