ലോകകപ്പ് സുരക്ഷ: ഖത്തറിന് സഹായ വാഗ്ദാനവുമായി നാറ്റോ

ബ്രസ്സൽസ്: നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കാനിരിക്കുന്ന ഫിഫ ഖത്തർ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിന്റെ സുരക്ഷാ വശങ്ങൾ സംബന്ധിച്ച് ഖത്തറിന് പിന്തുണ നൽകാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് അമേരിക്കൻ നേത്രത്വത്തിലുള്ള പാശ്ചാത്യ സഖ്യസേനയായ നാറ്റോ.

കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ മെറ്റീരിയലുകൾ ഉയർത്തുന്ന സുരക്ഷാ ഭീഷണികൾക്കെതിരായ പരിശീലനം പിന്തുണയിൽ ഉൾപ്പെടുമെന്ന് സഖ്യം ഇന്ന് പ്രസ്താവനയിൽ പറഞ്ഞു.

വിഐപികളുടെ സംരക്ഷണം, സ്ഫോടകവസ്തുക്കളിൽ നിന്നുള്ള ഭീഷണികൾ, നൂതന സ്ഫോടകവസ്തുക്കൾ എന്നിവയെ പ്രതിരോധിക്കാനുള്ള പരിശീലനവും ഇതിൽ ഉൾപ്പെടും.

നിരവധി വർഷങ്ങളായി സഖ്യവുമായി സജീവമായി ഇടപഴകുന്ന ഒരു പ്രധാന പങ്കാളിയാണ് ഖത്തർ രാജ്യമെന്ന് നാറ്റോ പ്രത്യേകം പരാമർശിച്ചു.

Exit mobile version