ഖോർ അൽ അദായിദ് പ്രദേശത്തിലെ വിവിധ ആവാസവ്യവസ്ഥകളെക്കുറിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പഠനം നടത്തി

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഖോർ അൽ അദായിദ് പ്രദേശത്തിലെ ഇൻലാൻഡ് സീ റിസോഴ്‌സസുകളും തീരദേശ മണൽക്കൂനകളും ഉൾപ്പെടെയുള്ള വിവിധ ആവാസവ്യവസ്ഥകളെ കുറിച്ച് വിശദമായ പഠനം നടത്തി.

സമുദ്ര പരിസ്ഥിതിയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി അവർ വെള്ളത്തിൻ്റെയും മറ്റും സാമ്പിളുകൾ ശേഖരിച്ചു. ഈ സാമ്പിളുകൾ കെമിക്കൽ, ബയോളജിക്കൽ പരിശോധനകൾക്കായി ലാബിലേക്ക് അയക്കുകയും ചെയ്‌തു.

പഠനത്തിൽ പ്രദേശത്ത് കടൽ പുൽമേടുകളും ചില കണ്ടൽ മരങ്ങളും കണ്ടെത്തി. വിവിധ കടൽ മൃഗങ്ങൾ, തീരത്തിനടുത്തുള്ള ഉപരിതല മത്സ്യങ്ങളുടെ കൂട്ടങ്ങൾ, തീരദേശ മൃഗങ്ങൾ, പ്രത്യേകിച്ച് മോളസ്‌കുകൾ എന്നിവയും അവർ രേഖപ്പെടുത്തിയിട്ടുണ്ട്. കരയിലെ ചില മൃഗങ്ങളുടെയും പക്ഷികളുടെയും പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിലാണെന്നും അവർ കണ്ടെത്തി.

ഖോർ അൽ അദാദിലെ സമുദ്രജലത്തിൻ്റെ ഗുണനിലവാരം മന്ത്രാലയം ഇപ്പോൾ വിശകലനം ചെയ്യുകയാണ്. സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം മനസ്സിലാക്കുന്നതിനും മലിനീകരണം തിരിച്ചറിയുന്നതിനും സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനും ഈ പരിശോധനകൾ പ്രധാനമാണ്. സമുദ്രജീവികളെ സംരക്ഷിക്കാനും സസ്യങ്ങളെയും മൃഗങ്ങളെയും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാൻ പ്രാപ്‌തമാക്കാനും ഇത് സഹായിക്കുന്നു.

Exit mobile version