ദോഹ: 2022-23 ക്രൂയിസ് സീസണിലെ സെക്കന്റ് കോളിന്റെ ഭാഗമായി 3,319 യാത്രക്കാരുമായി ജർമൻ മെഗാ ക്രൂയിസ് ഷിപ്പ് ‘മെയിൻ ഷിഫ് 6’ ദോഹ തുറമുഖത്തെ ഗ്രാൻഡ് ക്രൂയിസ് ടെർമിനലിൽ ഇന്ന് ലാൻഡ് ചെയ്തു
ജർമ്മൻ ആസ്ഥാനമായുള്ള ക്രൂയിസ് ലൈൻ TUI ക്രൂയിസാണ് ഷിപ്പ് പ്രവർത്തിപ്പിക്കുന്നത്. മെയിൻ ഷിഫ് 6 മാൾട്ടയുടെ പതാകയ്ക്ക് കീഴിൽ സഞ്ചരിക്കുന്നു. ഇത് കമ്പനിയുടെ ഏറ്റവും വലിയ കപ്പലുകളിലൊന്നാണ്, 295 മീറ്റർ നീളവും 35.8 മീറ്റർ വീതിയും 8 മീറ്റർ ഡ്രാഫ്റ്റുമാണ് വലിപ്പം.
ഇത് 2,534 യാത്രക്കാർക്ക് വരെ ഇടം നൽകുന്നു, കൂടാതെ വിവിധ റെസ്റ്റോറന്റുകൾ, കഫേകൾ, വിനോദ സൗകര്യങ്ങൾ എന്നിവയ്‌ക്കൊപ്പം 17,895 ചതുരശ്ര മീറ്റർ ഔട്ട്സൈഡ് ഡെക്കുകളും ഉണ്ട്.
ക്രൂയിസ് സീസണിന്റെ ഭാഗമായി, ഏകദേശം 200,000 സന്ദർശകരുള്ള 50 ലധികം ക്രൂയിസ് ലൈനറുകൾ 2023 ഏപ്രിൽ അവസാനം വരെ ദോഹയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB