ഖത്തറിൽ മലയാളി ഹൗസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ കിഴുപ്പിള്ളിക്കര സ്വദേശി വാഹിദ് (55) ആണ് മരിച്ചത്. 25 വർഷത്തോളമായി സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. താമസ സ്ഥലത്ത് വച്ച് ശാരീരിക വിഷമത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മൃതദേഹം കെഎംസിസി മയ്യത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. കിഴുപ്പിള്ളിക്കര ജുമാ മസ്ജിദിൽ ഇന്നലെ ഖബറടക്കി.
ഖത്തർ കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ സജീവ അംഗമായിരുന്നു വാഹിദ്. ഭാര്യ വാഹിദ. മക്കൾ: നിയാസ്, വഹദ്, താജുദ്ദീൻ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB