ഒരു റിക്രൂട്ട്‌മെന്റ് ഏജൻസി കൂടി അടച്ചുപൂട്ടി മന്ത്രാലയം

റിക്രൂട്ട്‌മെന്റിനെ നിയന്ത്രിക്കുന്ന നടപടിക്രമങ്ങളും നിയമങ്ങളും ലംഘിച്ചതിന് അൽ ഖതീർ മാൻപവർ റിക്രൂട്ട്‌മെന്റിന്റെ ലൈസൻസ് റദ്ദാക്കുന്നതായി തൊഴിൽ മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു.

ക്ലീനിംഗ്, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ നൽകൽ, ഒളിച്ചോടിയ തൊഴിലാളികളെ പെർമിറ്റ് ഇല്ലാതെ വീടുകളിൽ ജോലി ചെയ്യാൻ മണിക്കൂർ സംവിധാനത്തിൽ ഉൾപ്പെടുത്തി അവരെ ചൂഷണം ചെയ്യുന്നതുൾപ്പെടെ വിവിധ നിയമലംഘനങ്ങൾ ഓഫീസ് നടത്തിയതിന്റെ ഫലമായാണ് ലൈസൻസ് സസ്പെൻഡ് ചെയ്തതെന്ന് മന്ത്രാലയം ട്വിറ്ററിൽ പറഞ്ഞു.

Exit mobile version