അൽ മഹാ ദ്വീപ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മെട്രോ എക്‌സ്പ്രസ് സേവനം വിപുലീകരിക്കുന്നു

മൊവാസലാത്ത് (കർവ) ലുസൈൽ നഗരത്തിനുള്ളിലെ യാത്ര എളുപ്പമാക്കുന്നതിന് മെട്രോ എക്‌സ്പ്രസ് സേവനം വിപുലീകരിക്കുന്നു. ഇന്ന്, 2024 ഓഗസ്റ്റ് 28 മുതൽ, അൽ മഹാ ദ്വീപ് ഉൾപ്പെടെ ലുസൈലിനുള്ളിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് മെട്രോ എക്‌സ്‌പ്രസ് സേവനം നീട്ടും.

ഈ സേവനം ലഭിക്കുന്നതിനായി, നിങ്ങൾ കർവ ടാക്‌സി ആപ്പ് ഉപയോഗിക്കേണ്ടതുണ്ട്. മറീന നോർത്ത്, ടാർഫറ്റ് സൗത്ത്, ടാർഫറ്റ് നോർത്ത്, വാഡി എന്നീ സ്റ്റേഷനുകളിൽ നിന്ന് നിങ്ങൾക്ക് സവാരിക്കായി അഭ്യർത്ഥന നൽകാം.

മെട്രോഎക്‌സ്പ്രസ് സേവനം ഉപയോഗിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ:

– കർവ ടാക്‌സി ആപ്പ് ഡൗൺലോഡ് ചെയ്യുക.
– ‘മെട്രോ എക്‌സ്പ്രസ്’ ടാബിൽ ടാപ്പ് ചെയ്യുക.
– യാത്രക്കാരുടെ എണ്ണം തിരഞ്ഞെടുക്കുക.
– സവാരിക്കായി അഭ്യർത്ഥന നൽകി അവർ നിങ്ങളുടെ പിക്ക്-അപ്പ് പോയിൻ്റിൽ എത്തുന്നതുവരെ കാത്തിരിക്കുക.

മെട്രോ എക്‌സ്പ്രസ് ഒരു സൗജന്യ സേവനമാണ്, എന്നാൽ ദോഹ മെട്രോ, ലുസൈൽ ട്രാം റൈഡ് എന്നിവ ഉപയോഗിക്കുന്നവർക്ക് മാത്രമേ ഈ സേവനം ലഭ്യമാകുകയുള്ളൂ .

Exit mobile version