പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിനായി, രാജ്യത്തിന് പുറത്ത് നിന്നുള്ള സന്ദർശകർക്കായി കോൾ സെൻ്ററുകളുടെ ലാൻഡ്‌ലൈൻ നമ്പറിൽ മാറ്റം വരുത്തുന്നതായി അറിയിച്ചു.
സേവനത്തിൽ പുതിയ ഫീച്ചറുകൾ സമന്വയിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി, മുമ്പത്തെ +974-44069917 എന്ന നമ്പറിന് പകരം പുതിയ നമ്പർ +974-44066466 ഉപയോഗിക്കണം.
ലാൻഡ്‌ലൈൻ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നത് ഖത്തറിനുള്ളിലെ രോഗികളെയും സന്ദർശകരെയും ബാധിക്കില്ലെന്ന് PHCC അറിയിച്ചു. അവർക്ക് 107 എന്ന നമ്പർ വഴി പതിവുപോലെ കോൾ സെൻ്ററുമായി ആശയവിനിമയം തുടരാം. അതേസമയം രാജ്യത്തിന് പുറത്തുള്ള രോഗികളും സന്ദർശകരും പുതിയ നമ്പർ ഉപയോഗിക്കണം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp