അവധി ആഘോഷിക്കാനായി ബീച്ചിൽ എത്തുന്നവർ മണലിൽ നേരിട്ട് കൽക്കരി കത്തിക്കരുതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈദ് ആഘോഷത്തിന്റെ ഭാഗമായി നിരവധി പേർ ബീച്ചുകൾ സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണ് അറിയിപ്പ്.
കെടുത്തിയ കരി മണലിൽ നിന്ന് വൃത്തിയാക്കാൻ പ്രയാസമാണ്, ചിലപ്പോൾ കുട്ടികൾക്ക് അപകടകരമായ വസ്തുക്കളും ഇതിൽ അടങ്ങിയിരിക്കാം.
ബീച്ച് സന്ദർശകർ അഗ്നികുണ്ഡങ്ങൾ ഉപയോഗിക്കാനും കൽക്കരി അതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ സംസ്കരിക്കാനും മന്ത്രാലയം നിർദ്ദേശിച്ചു.
ഈദ് അവധിക്കാലത്ത്, കുടുംബങ്ങളും സുഹൃത്തുക്കളും അടക്കമുള്ളവർ ബീച്ചുകളിലേക്കുള്ള സന്ദർശനങ്ങൾ വർദ്ധിക്കുന്നു.
ബീച്ചുകളുടെ ലൊക്കേഷൻ പരിശോധിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക: https://bit.ly/429BrV1
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp