ഉദ്ഘാടന മത്സരം അൽ കാസ് ചാനലിലും കാണാം

ഖത്തർ ചാനൽ അൽ കാസ് ടിവി തങ്ങളുടെ ഫ്രീ-ടു-എയർ ചാനലുകളിൽ ഉദ്ഘാടന ചടങ്ങും ഖത്തറും ഇക്വഡോറും തമ്മിലുള്ള ഫിഫ ലോകകപ്പിന്റെ ആദ്യ മത്സരവും സംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചു.

ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരം അൽ കാസ് വണ്ണിലും ഉദ്ഘാടന ചടങ്ങ് അൽ കാസ് ടിവിയിലും സൗജന്യമായി സംപ്രേഷണം ചെയ്യുമെന്ന് അൽ കാസ് ടിവി അവതാരകൻ ഖാലിദ് അൽ ജാസിം മജ്‌ലിസ് പ്രോഗ്രാമിനിടെ പ്രഖ്യാപിച്ചു.

അൽ കാസ് ചാനലുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നേരത്തെ ഫിഫ ലോകകപ്പ് ഖത്തറിന്റെ 22 മത്സരങ്ങൾ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഫ്രീ-ടു-എയർ beIN സ്‌പോർട്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുമെന്ന് ബീഐഎൻ മീഡിയ ഗ്രൂപ്പും പ്രഖ്യാപിച്ചിരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Exit mobile version