ഖത്തറിലെ താപനില ഈ ആഴ്ചയിൽ ക്രമാനുഗതമായ വർധനവിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഖത്തർ മെറ്ററോളജി ഡിപ്പാർട്ട്മെന്റ് (ക്യുഎംഡി) യുടെ കാലാവസ്ഥാ പ്രവചനമനുസരിച്ച് താപനില 33-46 ഡിഗ്രി സെൽഷ്യസ് വരെയാകാമെന്നാണ് റിപ്പോർട്ട്.
ഇന്ന് സെപ്റ്റംബർ 11 മുതൽ സെപ്തംബർ 13 ചൊവ്വ വരെ ഈ കാലാവസ്ഥ പ്രവചിക്കപ്പെടുന്നു. ഇന്ത്യൻ മൺസൂൺ ശക്തമാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ താപനിലയെന്ന് വകുപ്പ് അറിയിച്ചു.
എന്നാൽ കൂടുതൽ മുന്നറിയിപ്പുകളൊന്നും ക്യൂഎംഡി ഇതുവരെ നൽകിയിട്ടില്ല.