ഖത്തർ ലോകകപ്പിലെ വിധി തെളിയാൻ കേവലം 2 മൽസരങ്ങൾ മാത്രം ബാക്കി നിൽക്കെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ടിനുള്ള ചർച്ചകളും സജീവമായി. ഇത് വരെ 5 വീതം ഗോളുകളുമായി ലയണൽ മെസ്സിയും (അർജന്റീന) കൈലിയൻ എംബാപ്പെയുമാണ് (ഫ്രാൻസ്) ഒപ്പത്തിനൊപ്പം മുന്നിലുള്ളത്.
4 ഗോൾ വീതം നേടി ഒലിവർ ജിറൂദും (ഫ്രാൻസ്) ജൂലിയൻ അൽവാരസും (അർജന്റീന) തൊട്ടുപിന്നാലെയുണ്ട്. 52 ഗോൾ നേടി ഫ്രാൻസിന്റെ ഏറ്റവും വലിയ സ്‌കോറർ എന്ന റെക്കോർഡ് കൂടി 36-കാരനായ ജിറൂദിനുണ്ട്.
തന്റെ അവസാന ലോകകപ്പ് എന്ന് ഇതിനോടകം പ്രഖ്യാപിച്ച മെസ്സി നേടിയ ഗോളുകളിലൂടെ മാത്രമല്ല ഖത്തർ ലോകകപ്പിൽ അടയാളപ്പെടുത്തുന്നത്. അർജന്റീനയുടെ ഗോളുകൾക്കായി നൽകിയ പാസുകളിലൂടെയുമാണ്. ഫൈനലിലൂടെ, ഏറ്റവുമധികം ലോകകപ്പ് മൽസരങ്ങൾ കളിച്ച താരമെന്ന റെക്കോഡും മെസ്സി സ്വന്തം പേരിലാക്കും (26 മാച്ചുകൾ). നിലവിൽ ജർമനിയുടെ ലോത്തർ മറ്റാത്തസിന് ഒപ്പം അതേ റെക്കോഡ് മെസ്സി പങ്കിടുന്നുണ്ട്.
ഫ്രാൻസിന്റെ 23 വയസ്സ് മാത്രം പ്രായമുള്ള എംബാപ്പയെ സംബന്ധിച്ച്, സെമിയിൽ ജയിച്ചാലും തോറ്റാലും ലൂസേഴ്‌സ് ഫൈനൽ ഉൾപ്പെടെ 2 മത്സരങ്ങൾ കൂടിയുണ്ട്.
ഖത്തർ ലോകകപ്പിലെ മറ്റു ടോപ്പ് സ്കോറർമാർ:
കോഡി ഗാക്‌പോ (നെതർലൻഡ്‌സ്)
മാർക്കസ് റാഷ്‌ഫോർഡ് (ഇംഗ്ലണ്ട്)
അൽവാരോ മൊറാട്ട (സ്പെയിൻ)
എന്നർ വലൻസിയ (ഇക്വഡോർ)
ബുക്കയോ സാക (ഇംഗ്ലണ്ട്), ഗോങ്കലോ റാമോസ് (പോർച്ചുഗൽ)
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB