ഹയ്യ ഹയ്യ (ബെറ്റർ ടുഗെദർ)…ഖത്തർ ലോകകപ്പ് സൗണ്ട്ട്രാക്കിലെ ആദ്യ സിംഗിൾ പുറത്തിറങ്ങി

ഫിഫ ലോകകപ്പ് ഖത്തർ 2022-ന്റെ ഒഫിഷ്യൽ സൗണ്ട്ട്രാക്കിലെ ആദ്യ സിംഗിൾ – ഹയ്യ ഹയ്യ (ബെറ്റർ ടുഗെദർ) പുറത്തിറങ്ങി. യു.എസ്. താരം ട്രിനിഡാഡ് കാർഡോണ, ആഫ്രോബീറ്റ്‌സ് ഐക്കൺ ഡേവിഡോ, ഖത്തറി സെൻസേഷൻ ഐഷ എന്നീ ഗായകർ ആദ്യ സിംഗിളിൽ അണിനിരക്കുന്നു.

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മുന്നിൽ ട്രാക്കിന്റെ ആദ്യ പൊതു പ്രകടനം ഇന്ന് രാത്രി നടക്കും. പ്രാദേശിക സമയം വൈകിട്ട് 7 ന് ആരംഭിക്കുന്ന ഫൈനൽ നറുക്കെടുപ്പ് വേദിയിൽ ഗാനം പ്ലേ ചെയ്യും.

2022 നവംബർ 21 ന് ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പായി, വരും മാസങ്ങളിൽ സംപ്രേഷണം ചെയ്യുന്ന സൗണ്ട് ട്രാക്ക് സിംഗിൾസിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഗാനമാണിത്.

“അമേരിക്ക, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ശബ്ദങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, സംഗീതത്തിനും ഫുട്‌ബോളിനും ലോകത്തെ എങ്ങനെ ഒന്നിപ്പിക്കാൻ കഴിയുമെന്ന് ഈ ഗാനം പ്രതീകപ്പെടുത്തുന്നു,” ഫിഫ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ കേ മദാതി പറഞ്ഞു.  

ടൂർണമെന്റിന്റെ ശബ്‌ദട്രാക്ക് ഒരു മൾട്ടി-ഗാന ശേഖരം അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. R&B, റെഗ്ഗി സ്വാധീനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഹയ്യ ഹയ്യ (ബെറ്റർ ടുഗെദർ).

Def Jam Recordings പുറത്തിറക്കിയതും RedOne നിർമ്മിച്ചതുമായ Hayya Hayya (Better Together) ഇപ്പോൾ ഫിഫയുടെ യുട്യൂബ് ചാനൽ ഉൾപ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യുന്നുണ്ട്.

Exit mobile version