ഖത്തർ മലയാളീസ് ഫീഡ് എ ഫ്രണ്ട് ക്യാമ്പയിനിലേക്ക് സുമനസ്സുകളുടെ സഹായങ്ങൾ നിലയ്ക്കുന്നില്ല. ഖത്തറിലെ പ്രമുഖ ഹൈപ്പർമാർകെറ്റ് ചെയ്ൻ ആയ പാരീസ് ഗ്രൂപ്പ് സംഭാവന നൽകിയ 50-ഓളം ഫുഡ് കിറ്റുകൾ ഇന്നലെ സ്വീകരിച്ചു.
പാരീസ് മാനേജിംഗ് ഡയറക്ടർ മുഹമ്മദിന്റെ നിർദ്ദേശ പ്രകാരം തയ്യാറാക്കിയ കിറ്റുകൾ പ്രതിനിധികളിൽ നിന്ന് സജീഷ്, ഫസൽ, നിസാം അലി, മുഹമ്മദ് അലി, ഹിലാൽ കെടി എന്നീ ഖത്തർ മലയാളീസ് കോർഡിനേറ്റർമാർ ഏറ്റുവാങ്ങി. തുടക്കം മുതൽ വിവിധ സ്ഥാപങ്ങൾ ക്യാമ്പയിന് ഐക്യദാർഢ്യവുമായി ചേർന്നിരുന്നു.
മാസങ്ങളോളം നീണ്ട തൊഴിലില്ലായ്മ, തൊഴിൽ നഷ്ടം, മറ്റു പ്രതിസന്ധികൾ എന്നിവ കാരണം ഒരു നേരത്തെ ആഹാരത്തിന് പോലും കടം വാങ്ങേണ്ടി വരുന്നവർ നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ഖത്തർ മലയാളീസ് ഇത്തരമൊരു ക്യാമ്പയിന് ഇറങ്ങിത്തിരിച്ചത്.
ഭക്ഷണ വിതരണത്തിൽ മാത്രമൂന്നി സാമ്പത്തികേതരമായി മുന്നേറുന്ന ക്യാമ്പയിൻ പുരോഗമിക്കുന്തോറും ഞങ്ങൾ കണ്ടു മുട്ടിയ കാഴ്ചകൾ കൂടുതൽ ദയനീയമായിരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഖത്തർ മലയാളീസ് കമ്യൂണിറ്റി വഴി മുന്നോട്ട് വന്ന സേവന താല്പരരായ കോഡിനേറ്റർമാർ വഴിയാണ് ഇപ്പോൾ ഭക്ഷണവിതരണം പുരോഗമിക്കുന്നത്. ഇത് വരെ 170 ലേറെ കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j