ഈദുൽ ഫിത്തറിന് തെയ്മർ ഹോസ്നിയുടെ ഷോ ഖത്തറിൽ

അറബ് സംഗീത ഇതിഹാസം തെയ്മർ ഹോസ്‌നി, ഡിജെ റോഡിനൊപ്പം ‘ഈജിപ്ഷ്യൻ നൈറ്റ്’ എന്ന പേരിൽ ദോഹയിൽ പുതിയ സംഗീത പരിപാടി അവതരിപ്പിക്കും.

2023 ഏപ്രിൽ 22 രാത്രി 9 മണിക്ക് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ (ക്യുഎൻസിസി) അൽ മയാസ്സ തിയേറ്ററിലാണ് പരിപാടി.

വിർജിൻ മെഗാസ്റ്റോറിൽ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. ടിക്കറ്റുകൾ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ഗോൾഡ്, പ്ലാറ്റിനം, വിഐപി, വില യഥാക്രമം 200 QR, QR400, QR600 എന്നിങ്ങനെയാണ്.

ഈദ് അൽ ഫിത്തർ കാലത്ത് ഖത്തർ ലൈവ് 2023 ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി.

ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും മികച്ച കലാകാരൻ എന്ന ബഹുമതി നേടിയ ടാമർ ഹോസ്‌നി, ഫിഫ ലോകകപ്പിന്റെ ഭാഗമായി നടത്തിയ വിജയകരമായ സംഗീത പരിപാടിക്ക് ശേഷമാണ് വീണ്ടും ദോഹയിലെത്തുന്നത്. ടൂർണമെന്റിനിടെ അറബ് കലാകാരന്മാരുടേതായി അരങ്ങേറിയ ഷോകളിൽ ഏറ്റവും ഉയർന്ന പ്രേക്ഷക സാന്നിധ്യം രേഖപ്പെടുത്തിയതും ഇതിനാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version