ദോഹ: 2022ലെ ഫിഫ ലോകകപ്പ് ഖത്തറിനായി നടപ്പാക്കിയ ഹയ്യ കാർഡ് ഉപയോഗിച്ചുള്ള സൗജന്യ യാത്ര അവസാനിപ്പിക്കുന്നതായി ഖത്തർ റെയിൽ അറിയിച്ചു. ഹയ്യ കാർഡ് ഉപയോഗിച്ചുള്ള സൗജന്യ യാത്രകൾ 2022 ഡിസംബർ 23 വരെ മാത്രമേ ലഭ്യമാകൂ. അടുത്ത ദിവസം മുതൽ ദോഹ മെട്രോയിലേക്കും ലുസൈൽ ട്രാമിലേക്കും പ്രവേശനം ട്രാവൽ കാർഡ് ഉപയോഗിച്ച് മാത്രമായിരിക്കും.
ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റിനായി മെട്രോ സമയമാറ്റങ്ങളും ക്യാരേജ് ക്ലാസിഫിക്കേഷനുകളുടെ സസ്പെൻഷനും ഉൾപ്പെടെ നിരവധി നടപടികൾ അവതരിപ്പിച്ചിരുന്നു.
ലോകകപ്പ് അവസാനിച്ചതോടെ ഈ മാറ്റങ്ങളും അവസാനിപ്പിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB