ഇരുപത്തിയൊന്നാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്‌സിബിഷൻ ജനുവരിയിൽ ആരംഭിക്കും

ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്‌സിബിഷൻ (ഡിജെഡബ്ല്യുഇ) 2025 ജനുവരി 30 മുതൽ ഫെബ്രുവരി 5 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കും.

ഇവന്റിന്റെ ഇരുപത്തിയൊന്നാം എഡിഷനിൽ വളർന്നു വരുന്ന ഖത്തരി ഡിസൈനർമാരുടെ ഉൽപ്പന്നങ്ങൾക്കൊപ്പം അന്താരാഷ്ട്ര ബ്രാൻഡുകളുമുണ്ടാകും. ഈ ഇന്ഡസ്ട്രിയിലെ വൈദഗ്ധ്യവും കരകൗശലവും ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം ഈ എക്‌സിബിഷൻ വാഗ്‌ദാനം ചെയ്യുന്നു.

മേഖലയിലെ ഏറ്റവും വലിയ B2B, B2C എക്സിബിഷനുകളിലൊന്നായ DJWE, ആഗോള വ്യവസായ പ്രമുഖരെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നു, ബിസിനസ്സ് വളർച്ചയ്ക്കും എക്‌സ്‌ക്ലൂസിവ് നെറ്റ്‌വർക്കിംഗിനും ഇത് അവസരങ്ങൾ സൃഷ്ടിക്കുന്നു. സന്ദർശകർക്ക് ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനവും വ്യവസായ വിദഗ്ധരുമായി നേരിട്ട് ഇടപഴകാനുള്ള അവസരവും പ്രതീക്ഷിക്കാം.

പങ്കെടുക്കാൻ താൽപ്പര്യമുള്ള വെണ്ടർമാർക്കും പ്രദർശകർക്കും DJWE.COM എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.

Exit mobile version