ഖത്തറിൽ കൊവിഡ് കേസുകളിൽ വർധനവ്

ദോഹ: ഖത്തറിൽ കോവിഡ് കേസുകളിൽ വർധനവ്. 225 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 117 പേർ ഖത്തറിലുള്ളവരും 108 പേർ വിദേശത്ത് നിന്നെത്തിയ യാത്രികരുമാണ്. കഴിഞ്ഞ വളരെയേറെ ആഴ്ചകൾക്കിടയിൽ ഇതാദ്യമായാണ് ഖത്തറിൽ കോവിഡ് സംഖ്യ 200 കടക്കുന്നത്. ഈദ് ദിനങ്ങൾക്ക് ശേഷമാണ് ഖത്തറിൽ കോവിഡ് കേസുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്താനരംഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 166 പേർക്കാണ് രോഗം വിമുക്തമായത്. ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 1770 ലേക്ക് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണം കൂടി സംഭവിച്ചതോടെ ആകെ കോവിഡ് മരണം 601 ആയി. 

വാക്സിനേഷൻ അതിവേഗം പുരോഗമിക്കുകയാണ്. 22305 ഡോസ് വാക്സീനാണ് കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത്. ജനസംഖ്യയിൽ 20 ലക്ഷത്തിന് മുകളിൽ പേർ ഖത്തറിൽ ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചിട്ടുണ്ട്.

Exit mobile version