ബാനി ഹജർ ഇന്റർചേഞ്ചിൽ ഗതാഗതനിയന്ത്രണം പ്രഖ്യാപിച്ച് പൊതുമരാമത്ത് അതോറിറ്റി

അൽ ഷഹാമ സ്ട്രീറ്റിൽ നിന്ന് ദുഖാനിലേക്ക് വാഹനങ്ങൾ വരുന്ന ദിശയിലുള്ള, ബാനി ഹജർ ഇന്റർചേഞ്ചിൽ പൂർണ്ണമായ റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗൽ പ്രഖ്യാപിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് ഈ അടച്ചിടൽ നടത്തുന്നത്, അറ്റകുറ്റപ്പണികൾ രണ്ട് ദിവസം നീണ്ടുനിൽക്കും.

ദുഖാനിലേക്കുള്ള റൈറ്റ് ടേൺ ഇനിപ്പറയുന്ന സമയങ്ങളിൽ അടച്ചിടും:

2025 ഏപ്രിൽ 17 വ്യാഴാഴ്ച്ച അർദ്ധരാത്രി 12 മുതൽ പുലർച്ചെ 5 വരെ

2025 ഏപ്രിൽ 18 വെള്ളിയാഴ്ച്ച പുലർച്ചെ 2 മുതൽ രാവിലെ 10 വരെ

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Exit mobile version