കോർണിഷ് സ്ട്രീറ്റ് നാളെ മുതൽ അടച്ചിടും

ദോഹ: ഫിഫ അറബ് കപ്പ് ആഘോഷപരിപാടികളുടെ ഭാഗമായി, കോർണിഷ് സ്ട്രീറ്റ് നവംബർ 26 നാളെ മുതൽ ഇരുദിശകളിലും അടച്ചിടും. ഡിസംബർ 4 വരെയാണ് അടച്ചിടൽ കാലയളവ്. കോർണിഷ് സ്ട്രീറ്റിൽ ഈ ദിവസങ്ങളിൽ, രാവിലെ 6 മുതൽ 8:30 വരെ ഹെവി വാഹനങ്ങളുടെ പ്രവേശനം നിരോധിക്കും; ഉച്ചയ്ക്ക് 12 മുതൽ 3 വരെയും വൈകിട്ട് 5 മുതൽ രാത്രി 10 വരെയും ഹെവി വാഹനങ്ങൾക്ക് നിരോധനമുണ്ട്.

പൊതുഗതാഗത ബസുകളെയും സ്കൂൾ ബസുകളെയും നിരോധിത സമയക്രമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് അതേസമയം, 2021 ഫിഫ അറബ് കപ്പ് സ്റ്റേഡിയങ്ങൾക്ക് ചുറ്റുമുള്ള തെരുവുകളിൽ പുലർച്ചെ 1 മുതൽ പുലർച്ചെ 5 വരെ ഒഴികെയുള്ള സമയങ്ങളിൽ ട്രക്കുകൾക്ക് പ്രവേശനം അനുവദിക്കില്ല.

സ്വകാര്യ വാഹനങ്ങൾക്ക് പൂർണ്ണ നിരോധനമുണ്ട്. ഇവർ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണം. 

അടച്ചിടൽ കാലയളവിൽ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ദോഹ മെട്രോ സർവീസ്, കർവ ബസുകൾ തുടങ്ങിയവയുടെ ബദൽ ഗതാഗത ഓപ്ഷനുകൾ ലഭ്യമാകും. ദോഹ മെട്രോ 37-ൽ ഏഴ് സ്റ്റേഷനുകളിലായി കോർണിഷ് സ്ട്രീറ്റിലും, പൊതുഗതാഗത ബസുകൾ 40-ലധികം സ്റ്റോപ്പുകളിലുമായും സർവീസ് നടത്തും.

Exit mobile version