ഖത്തറിൽ ട്രക്കുകളും ബസ്സുകളും കൂടുതൽ പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലേക്ക് മാറുന്നു

ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി (ക്യുഎസ്), ഖത്തർ എനർജി, തുടങ്ങിയവയുമായി സഹകരിച്ച് ബസുകളും ട്രക്കുകളും പരിസ്ഥിതി സൗഹൃദ, അൾട്രാ ലോ സൾഫർ ഡീസൽ ഇന്ധനത്തിലേക്ക് (ULSD) മാറ്റുന്നതിന് ആവശ്യമായ നടപടികൾ പൂർത്തീകരിക്കാൻ ശ്രമിക്കുന്നതായി ഗതാഗത മന്ത്രാലയം അറിയിച്ചു.  

2023-ൽ നിർമ്മിക്കുന്ന മോഡലുകൾ മുതൽ, ഖത്തറിന്റെ എല്ലാ ബസുകളുടെയും ട്രക്കുകളുടെയും ഇറക്കുമതിയിൽ, EURO 5 ഡീസലിന് തുല്യമായ, ശുദ്ധമായ ഡീസൽ ഇന്ധനം ഉപയോഗിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

രാജ്യത്തുടനീളമുള്ള നിരവധി ബസുകളിലും ട്രക്കുകളിലും ഉപയോഗിക്കുന്നതിന് EURO5-ന് തുല്യമായ ഡീസൽ ഇന്ധനവും മറ്റ് ആവശ്യങ്ങളും ഖത്തർ എനർജി നൽകും. ഇതിലൂടെ കാർബൺ എമിഷനും മലിനീകരണവും ഗണ്യമായി കുറയ്ക്കുന്നു.

ഇത്തരം നടപടികൾ ഖത്തറിലെ പരിസ്ഥിതി സൗഹൃദ വാഹന സാംസ്കാരത്തിലേക്കുള്ള പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കും.  EURO5 ഡീസലിന് തുല്യമായ ശുദ്ധമായ ഡീസൽ ഇന്ധനം ഉപയോഗിക്കുന്നതിന് ബസുകളുടെയും ട്രക്കുകളുടെയും സ്പെസിഫിക്കേഷനുകൾ നവീകരിക്കുകയും ചെയ്യും.

EURO5-equivalnet ഡീസൽ ഇന്ധനം മികച്ച ഗുണമേന്മയാണ് നൽകുക. കാർബൺ എമിഷൻ ഗണ്യമായി കുറയ്ക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.  CO-യുടെ EURO5 നിലവാരം 1.5% ൽ കുറവാണ്, പരമാവധി ഡീസൽ സൾഫർ കണ്ടന്റ് 10 ppm, പുക അതാര്യത 1.0-1.5 ppm എന്നിവയാണ് മറ്റു സവിശേഷതകൾ. EURO2-3 ഡീസലിൽ ഓടുന്ന മറ്റു ബസുകളുടെയും ട്രക്കുകളുടെയും മുൻ മാനദണ്ഡങ്ങൾ കൂടുതൽ മലിനീകരണത്തിന് കാരണമാകുന്നതാണ്, കാരണം CO നിലവാരം ഉയർന്നതാണ് ( 2.1%), 500 ppm വരെ ഉയർന്ന ഡീസൽ സൾഫർ കണ്ടന്റും പുക അതാര്യത 0.46 ppm വരെയും അവയിലുണ്ട്.

ശുദ്ധവും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം നിലവിലുള്ളതും വരും തലമുറയ്‌ക്കും ഒരുക്കുക മാത്രമല്ല, ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും സാമ്പത്തിക-പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താനും പുതിയ നീക്കം ലക്ഷ്യമിടുന്നു.

Exit mobile version