ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് 2024-ൽ പങ്കെടുക്കാൻ കോപ്പ ലിബർട്ടഡോറസ് ചാമ്പ്യന്മാരായ ബ്രസീലിയൻ ക്ലബായ ബൊട്ടഫോഗോ ദോഹയിലെത്തി. നാളെ, ഡിസംബർ 11-ന് ഫിഫ ഡെർബി ഓഫ് അമേരിക്കാനോസിൽ അവർ മെക്‌സിക്കൻ ക്ലബായ പാച്ചൂക്കയെ നേരിടും. സ്റ്റേഡിയം 974-ൽ വെച്ചാണ് മത്സരം.
ബൊട്ടാഫോഗോയും പച്ചൂക്കയും തമ്മിലുള്ള മത്സരത്തിൽ വിജയിക്കുന്നവർ ഫിഫ ചലഞ്ചർ കപ്പിൽ ഈജിപ്ഷ്യൻ ക്ലബായ അൽ അഹ്‌ലിയെ നേരിടും. അതിൽ വിജയിക്കുന്നവർ ഇന്റർകോണ്ടിനെന്റൽ കപ്പിനു വേണ്ടി ഫൈനലിൽ റയൽ മാഡ്രിഡുമായും മാറ്റുരയ്ക്കും.
ദോഹയിൽ എത്തിയ ടീമിൻ്റെ വീഡിയോ ക്ലബ് പങ്കിട്ടു. കളിക്കാരെ രാജ്യത്ത് സ്വാഗതം ചെയ്യുന്നതിൻ്റെ ഒന്നിലധികം ചിത്രങ്ങളും അവർ പങ്കു വെച്ചു. ഖത്തർ ഫുട്ബോൾ അസോസിയേഷൻ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ടീമിനെ സ്വാഗതം ചെയ്‌തു.