ബിർള പബ്ലിക് സ്‌കൂളിൻ്റെ അബു ഹമൂർ കാമ്പസിൽ, 2024 സെപ്റ്റംബർ 29, ഞായറാഴ്‌ച മുതൽ സാധാരണ സ്‌കൂൾ സമയവും ഹൈബ്രിഡ് ലേണിംഗ് സിസ്റ്റവും ആരംഭിക്കും.
സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളിൽ നിന്നുള്ള സർക്കുലർ പ്രകാരം, കിൻ്റർഗാർട്ടന് (കെജി) രാവിലെ 7 മുതൽ 11:30 വരെ വരെയും ഗ്രേഡ് 5 മുതൽ 12 വരെയുള്ളവർക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1:35 വരെയും ക്ലാസുകൾ ഉണ്ടാകും ഓരോ ഗ്രേഡിനും ആഴ്‌ചയിൽ ഒരു നിയുക്ത ഓൺലൈൻ പഠന ദിനവും ഉണ്ടായിരിക്കും.
നിരവധി രക്ഷിതാക്കളിൽ നിന്നുള്ള അഭിപ്രായങ്ങളും അഭ്യർത്ഥനകളും ദോഹയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള നിർദ്ദേശങ്ങളും പരിഗണിച്ച ശേഷമാണ് ഈ മാറ്റമെന്ന് സ്‌കൂൾ വിശദീകരിച്ചു.
സർക്കുലർ അനുസരിച്ച്, KG2, ഗ്രേഡ് 5 എന്നിവർക്ക് ഞായറാഴ്‌ചയും KG1, ഗ്രേഡ് 6 എന്നിവർക്ക് തിങ്കളാഴ്‌ചയും 7, 8 ഗ്രേഡുകൾക്ക് ചൊവ്വാഴ്‌ചയും 9, 11 ഗ്രേഡുകൾക്ക് ബുധനാഴ്‌ചയും 10, 12 ഗ്രേഡുകൾക്ക് വ്യാഴാഴ്‌ചയും ഓൺലൈൻ പഠനം ഉണ്ടായിരിക്കും.
2024 സെപ്റ്റംബർ 10 മുതൽ ഷിഫ്റ്റ് സമ്പ്രദായമാണ് സ്‌കൂൾ പിന്തുടർന്നിരുന്നത്. ഇതു പ്രകാരം കിൻ്റർഗാർട്ടൻ 6:30 AM മുതൽ 10:15 AM വരെയും, 5 മുതൽ 12 വരെ ഗ്രേഡുകൾ 10:30 AM മുതൽ 5 PM വരെയും ആയിരുന്നു.