റമദാൻ: 4000-ലധികം നിർധന കുടുംബങ്ങൾക്ക് ഭക്ഷണ ബാസ്ക്കറ്റുകൾ നൽകും

വിശുദ്ധ റമദാൻ മാസത്തിൽ 4,000-ലധികം നിർധന കുടുംബങ്ങൾക്ക് ഭക്ഷണ ബാസ്കറ്റുകൾ നൽകുമെന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്‌മെൻ്റ് അറിയിച്ചു.

കുടുംബാംഗങ്ങളുടെ എണ്ണം അനുസരിച്ച് ഭക്ഷണ ബാസ്ക്കറ്റിൽ വ്യത്യാസമുണ്ടാകും എന്നാൽ വിശുദ്ധ മാസത്തിലെ എല്ലാ ആവശ്യങ്ങളും കിറ്റിൽ ഉൾപ്പെടുന്നു. ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നീതിക്കും ഭക്തിക്കും വേണ്ടിയുള്ള എൻഡോവ്‌മെൻ്റ് ഫണ്ടിൽ നിന്ന് ഭക്ഷണ കൊട്ടകൾ നൽകുമെന്ന് എൻഡോവ്‌മെൻ്റ് ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ഡോ. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ ഗാനേം അൽതാനി വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്‌മെൻ്റാണ് ഹിഫ്‌സ് അൽ നമാ സെൻ്ററിൻ്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version