ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) നേതാക്കളുടെ 18-ാമത് കൺസൾട്ടേറ്റീവ് മീറ്റിംഗിലും ജിസിസി-മധ്യേഷ്യ ഉച്ചകോടിയിലും പങ്കെടുക്കാൻ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തി. രണ്ട് പരിപാടികളും ഇന്ന് വൈകി നടക്കും.
കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ അമീറിനെയും സംഘത്തെയും മക്ക അൽ മുഖറമ മേഖല ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽ ബുദൈവി, അംബാസഡർ എന്നിവർ സ്വീകരിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j