ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും ദേശീയ ദിന ആശംസകൾ നേർന്ന് അമീർ

എല്ലാ വർഷവും ഡിസംബർ 18-ന് ആഘോഷിക്കുന്ന ഖത്തർ ദേശീയ ദിനത്തിൽ ഖത്തറിലെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ആശംസകൾ നേർന്നു.

“ഈ ദേശീയ ദിനത്തിൽ, എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഞാൻ ആശംസകൾ നേരുന്നു. എല്ലാ വർഷവും ഈ ദിവസം സന്തോഷത്തോടെയും നന്മയോടെയും ആഘോഷിക്കാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. ഖത്തറിനും ഇവിടുത്തെ ജനങ്ങൾക്കും സമാധാനവും സന്തോഷവും വിജയവും നൽകുന്നത് അല്ലാഹു തുടരട്ടെ. എല്ലാവർക്കും ദേശീയ ദിനാശംസകൾ.” തൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ ഒരു പോസ്റ്റിൽ, അമീർ അറബിയിൽ കുറിച്ചു.

Exit mobile version