ദോഹ: അൽ വക്റ മെട്രോ സ്റ്റേഷന്റെ നിലവിലുള്ള പാർക്കിംഗ് സ്പോട്ട് മാറ്റി സ്ഥാപിക്കുന്നു. സെപ്റ്റംബർ 1 മുതൽ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തേക്കാണ് പാർക്കിംഗ് മാറ്റി സ്ഥാപിക്കുന്നത്. പുതിയ പാർക്കിലും റൈഡ് സൗകര്യങ്ങളിലുമായി 300 ഷേഡഡ് പാർക്കിംഗ് സ്പോട്ടുകൾ ഉണ്ടാകുമെന്ന് ദോഹ മെട്രോ അറിയിച്ചു.
കുറഞ്ഞ ചെലവിലും സമയത്തിലും മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുന്ന ആധുനിക പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ വാഹന ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാർക്ക് ആന്റ് റൈഡ് പ്രോജക്ട്, മാറ്റി സ്ഥാപിക്കുന്നത്തിലൂടെ ലക്ഷ്യമിടുന്നത്.