പൊതുജനാരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിവാര സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാരം, ഖത്തറിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 683 ആയി.
എന്നാൽ ഈ ആഴ്ച കമ്മ്യൂണിറ്റിയിലും യാത്രക്കാർക്കിടയിലും പ്രതിദിന ശരാശരി കേസുകളുടെ എണ്ണം കുറയുകയാണ് ഉണ്ടായത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ (2022 ഒക്ടോബർ 17, തിങ്കൾ) കമ്മ്യൂണിറ്റി കേസുകളുടെ എണ്ണം 684 ആണ്.
പ്രതിദിന ശരാശരി കേസുകൾ: 564
യാത്രക്കാർക്കിടയിൽ പ്രതിദിന ശരാശരി കേസുകൾ: 54
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം: 2,543
ഖത്തറിൽ ഇതുവരെ രേഖപ്പെടുത്തിയ പോസിറ്റീവ് കോവിഡ് -19 കേസുകളുടെ എണ്ണം: 462,716
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👇 https://chat.whatsapp.com/KQUGnSTIOYmG9WLSJb6RMi