ഡിജിറ്റൽ സേവനങ്ങൾ എവിടെ നിന്നും ആക്‌സസ് ചെയ്യാൻ മൊബൈൽ ആപ്പ് പുറത്തിറക്കി ഗതാഗത മന്ത്രാലയം

തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ എപ്പോൾ വേണമെങ്കിലും എവിടെയും കൂടുതൽ ആക്‌സസ് ചെയ്യുന്നതിനായി ‘Darb’ എന്ന മൊബൈൽ ആപ്പ് ഗതാഗത മന്ത്രാലയം (MOT) പുറത്തിറക്കിയിട്ടുണ്ട്.

‘Darb’ സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട നിരവധി പുതിയ ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഉപയോക്താക്കൾക്ക് ഇവ ചെയ്യാനാകും:

ഒരു പുതിയ ജെറ്റ് സ്കീ അല്ലെങ്കിൽ മറ്റ് സ്‌മോൾ ക്രാഫ്റ്റുകൾ രജിസ്റ്റർ ചെയ്യുക.
ഒരു സ്‌മോൾ ക്രാഫ്റ്റ് രജിസ്ട്രേഷൻ ലൈസൻസ് പുതുക്കുക.
സ്‌മോൾ സ്പെസിഫിക്കേഷനുകൾ അപ്ഡേറ്റ് ചെയ്യുക.
നഷ്ടപ്പെട്ടതോ കേടായതോ ആയ ലൈസൻസ് മാറ്റിസ്ഥാപിക്കുക.
സിസ്റ്റത്തിൽ നിന്ന് സ്‌മോൾ ക്രാഫ്റ്റ്‌സ് ഇല്ലാതാക്കുക.
സ്‌മോൾ ക്രാഫ്റ്റ്‌സിന്റെ ഓണർഷിപ്പ് ഹിസ്റ്ററി കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നേടുക.
സ്‌മോൾ ക്രാഫ്റ്റ്‌സിന്റെ മോർട്ട്ഗേജിന് അപേക്ഷിക്കുക.
സ്‌മോൾ ക്രാഫ്റ്റ്‌സിന്റെ മോർട്ട്ഗേജ് റിലീസ് ചെയ്യുക.
സ്‌മോൾ ക്രാഫ്റ്റ്‌സിന്റെ ഉടമസ്ഥാവകാശം മാറ്റുക.

ഉപയോക്താക്കളെ അവരുടെ അപേക്ഷകളെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഒരു നോട്ടിഫിക്കേഷൻ സംവിധാനവും ആപ്പിലുണ്ട്. കൂടാതെ, ഉപയോക്താക്കൾക്ക് ഖത്തർ പോസ്റ്റ് വഴി അവരുടെ മറൈൻ വെസൽ കാർഡുകൾ എത്തിക്കാൻ അഭ്യർത്ഥിക്കാം.

ആളുകൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഈ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും. “Contact Us” പേജ് വഴിയോ, 16016 എന്ന ഹെൽപ്പ്‌ലൈൻ വഴിയോ, info@mot.gov.qa എന്ന ഇമെയിൽ വിലാസത്തിലൂടെയോ ഉപയോക്താക്കൾക്ക് നേരിട്ട് MOT ടീമിനെ ബന്ധപ്പെടാം.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE

Exit mobile version