അബുസമ്ര അതിർത്തി കടക്കുന്നവർക്ക് മെട്രാഷ് വഴി പ്രീ-രജിസ്റ്റർ ചെയ്യാം; പുതിയ ഫീച്ചറുകൾ എന്ത്, എങ്ങനെ?

ഖത്തറിൽ നിന്ന് അബുസമ്ര അതിർത്തി വഴി സൗദിയിലേക്ക് യാത്ര ചെയ്യാനിരിക്കുന്നവർ മെട്രാഷ് ആപ്പിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള ഫീച്ചർ ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.

മുൻകൂട്ടി രജിസ്‌ട്രേഷൻ ചെയ്യാനുള്ള ഈ സേവനം ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും അവരുടെ യാത്ര സുഗമവും ആസൂത്രിതവുമാക്കാൻ സഹായിക്കും എന്ന് അധികൃതർ വ്യക്തമാക്കി.

അതോടൊപ്പം, പഴയ യാത്രകൾ പരിശോധിക്കാനും അപ്‌ഡേറ്റ് ചെയ്യാനും, അതേ യാത്രക്ക് വീണ്ടും അപേക്ഷിക്കാനും, ജിസിസി പൗരന്മാരെയും മറ്റു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെയും ചേർക്കാനും കഴിയുന്ന നിരവധി പുതിയ ഫീച്ചറുകൾ കൂടി ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രജിസ്‌ട്രേഷൻ ചെയ്യേണ്ട വിധം:

ഖത്തരി രെജിസ്റ്റർഡ് വാഹന ഉടമകൾ അല്ലാത്ത സന്ദർശകർക്ക് “ഹയ്യ” പ്ലാറ്റ്‌ഫോം അല്ലെങ്കിൽ ഹയ്യ ആപ്ലിക്കേഷൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.

മന്ത്രാലയം പൊതുവായി നിർദ്ദേശിക്കുന്നത്:
ഈ അതിർത്തി വഴി യാത്ര ചെയ്യുന്ന എല്ലാവരും പ്രീ-റജിസ്റ്റർ ചെയ്യുന്നത് അതിർത്തി നടപടികൾ വേഗത്തിലാക്കുകയും, യാത്രാനുഭവം മെച്ചപ്പെടുത്തുകയും, കൂടുതൽ സുരക്ഷയും സുഖവും ഉറപ്പാക്കുകയും ചെയ്യും.

Exit mobile version