ദോഹയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തയുടൻ 800 അടിയിലേക്ക് താഴ്ന്ന് ഖത്തർ എയർവേയ്‌സ് വിമാനം; ഒഴിവായത് വൻ ദുരന്തം

ഇന്ന്, ജനുവരി 10 അതിരാവിലെ ദോഹയിൽ നിന്ന് കോപ്പൻഹേഗനിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സ് ഫ്‌ളൈറ്റ് 161 ന് തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. പ്രാദേശിക സമയം 01:59 ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ 16L-ൽ നിന്നാണ് ഖത്തർ എയർവേയ്‌സിന്റെ ബോയിംഗ് 787-8 വിമാനം ഉയർന്നത്. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ വിമാനം 800 അടിയിലേക്ക് അപ്രതീക്ഷിതമായി താഴുകയായിരുന്നു.

1850 അടി ഉയരം ലക്ഷ്യമാക്കി ഉയർന്ന വിമാനമാണ് ഏതാനും മൈക്രോസെക്കന്റുകൾക്കുള്ളിൽ ഇടത്തേക്ക് തിരിഞ്ഞ ശേഷം 800 അടിയിലേക്ക് താഴ്ന്നത്. 28 സെക്കൻഡ് കാലയളവിലെ പോയിന്റുകളിൽ വിമാനം താഴ്ന്നു. മിനിറ്റിൽ -3000 അടിയിൽ കൂടുതൽ കുത്തനെയെന്ന നിരക്കിലായിരുന്നു താഴ്ച.

ശേഷം വീണ്ടും ഉയർന്ന വിമാനം ആറു മണിക്കൂർ കഴിഞ്ഞ് കോപ്പൻഹേഗനിൽ ലാൻഡ് ചെയ്തു. ദോഹയിൽ നിന്ന് പുറപ്പെടുന്ന സമയത്ത് ഫസ്റ്റ് ഓഫീസർ ആണ് വിമാനം പറത്തിയതെന്നും എന്നാൽ ക്യാപ്റ്റന്റെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഖത്തർ എയർവേയ്‌സ് പ്രസ്താവന പുറത്തിറക്കി. വിവരം ഖത്തർ അധികാരികളെ അറിയിക്കുകയും ചെയ്തു:

“2023 ജനുവരി 10-ന് ദോഹയിൽ നിന്ന് കോപ്പൻഹേഗനിലേക്ക് പറന്ന QR161 വിമാനവുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് ഖത്തർ എയർവേയ്‌സ് ബോധവാന്മാരാണ്. ഇത് ഉടൻ തന്നെ അധികാരികളെ അറിയിക്കുകയും ആഭ്യന്തര അന്വേഷണം നടത്തുകയും ചെയ്തു. എയർലൈൻ സുരക്ഷ, പരിശീലനം, റിപ്പോർട്ടിംഗ് എന്നിവയുടെ ഏറ്റവും കർശനമായ മാനദണ്ഡങ്ങൾ പാലിക്കുകയും വ്യവസായ മാനദണ്ഡങ്ങൾക്കനുസൃതമായി ഏതെങ്കിലും കണ്ടെത്തലുകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നു.”

ഈ പോസ്റ്റിന്റെ മുമ്പത്തെ പതിപ്പിൽ ഇവന്റ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസമുണ്ടെന്ന് തെറ്റായി പ്രസ്താവിച്ചിരുന്നത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും കമ്പനി അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version