വ്യാഴാഴ്ച്ച മുതൽ ശക്തമായ കാറ്റിനു സാധ്യത, തണുപ്പ് വർധിക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ്

2025 ജനുവരി 30 വ്യാഴാഴ്‌ച മുതൽ ശക്തമായ കാറ്റ് രാജ്യത്തെ ബാധിക്കുമെന്നും അതു വാരാന്ത്യം വരെ തുടരുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.

ഈ വടക്കുപടിഞ്ഞാറൻ കാറ്റ് തണുത്ത കാലാവസ്ഥയും കൊണ്ടുവരും, ഇക്കാലയളവിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടും.

ഈ സമയത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കടലിലെ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Exit mobile version