വടക്കുപടിഞ്ഞാറൻ കാറ്റു തുടരും, ഖത്തറിൽ തണുപ്പ് വീണ്ടും വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

വടക്കുപടിഞ്ഞാറൻ കാറ്റ് അടുത്ത രണ്ട് ദിവസത്തേക്ക് രാജ്യത്തെ ബാധിക്കുമെന്നും ഇത് താപനിലയിൽ പ്രകടമായ കുറവുണ്ടാക്കുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനിലയിലെ ഈ ഇടിവ് വരും ദിവസങ്ങളിൽ ഖത്തറിൽ തണുപ്പ് വർധിക്കാൻ കാരണമാകുമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില സുഡന്തിലെ സ്റ്റേഷനിലാണ്, അവിടെ 13 ഡിഗ്രി സെൽഷ്യസും ദോഹയിൽ 17 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ശനിയാഴ്‌ച വൈകുന്നേരം 6 മണിവരെയുള്ള കാലാവസ്ഥ പകൽസമയത്ത് സൗമ്യവും ചിലയിടങ്ങളിൽ പൊടിപൊടിയും രാത്രി തണുപ്പും ആയിരിക്കുമെന്ന് ഡിപ്പാർട്ട്‌മെൻ്റ് അതിൻ്റെ ദൈനംദിന കാലാവസ്ഥാ റിപ്പോർട്ടിൽ അറിയിച്ചു. ചിലയിടങ്ങളിൽ ശക്തമായ കാറ്റുണ്ടാകുമെന്നു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ചിതറിക്കിടക്കുന്ന മേഘങ്ങളോടു കൂടിയ ആകാശവും ചെറുതായി പൊടി നിറഞ്ഞ അന്തരീക്ഷവുമായിരിക്കും. ശക്തമായ കാറ്റിനും തിരമാലകൾക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Exit mobile version