ഭവനഭേദനം, കവർച്ച: ഖത്തറിൽ കൂറ്റൻ കൊള്ളമുതലുകൾ സഹിതം ആറ് പേർ അറസ്റ്റിലായി

ഖത്തറിലെ വിവിധ പാർപ്പിട മേഖലകളിൽ നടത്തിയ കവർച്ചകൾക്ക് ആറ് വ്യക്തികളെ ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്‌റ്റ് ചെയ്‌തു. പിടിയിലായവർ ആഫ്രിക്കൻ വംശജരാണ്. ഭവനഭേദനവും കവർച്ചയുമാണ് കുറ്റം.

പബ്ലിക് പ്രോസിക്യൂഷൻ അനുമതി നൽകിയ ശേഷം, വ്യക്തികളെ അറസ്റ്റ് ചെയ്യുകയും അവരുടെ വസതികൾ പരിശോധിക്കുകയും ചെയ്തു. 300,000 റിയാൽ വിലമതിക്കുന്ന സ്വർണാഭരണങ്ങൾക്ക് പുറമെ 1,288,000 ഖത്തർ റിയാൽ പണവും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. കൂടാതെ, ഈ മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും സിഐഡി പിടിച്ചെടുത്തു.

ചോദ്യം ചെയ്യലിൽ, പ്രതികൾ കുറ്റം സമ്മതിച്ചു,. പിടിച്ചെടുത്ത വസ്‌തുക്കളും കുറ്റകൃത്യ ഉപകരണങ്ങളും സഹിതം അന്വേഷണത്തിനും നിയമനടപടിക്കുമായി പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്‌തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Exit mobile version