മൂന്നാമത് ഈത്തപ്പഴ മേള നാളെ മുതൽ സൂഖ് വാഖിഫിൽ

മുനിസിപ്പാലിറ്റി ആൻഡ് പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ കാർഷിക വകുപ്പും സൂഖ് വാഖിഫ് മാനേജ്‌മെന്റും പ്രതിനിധീകരിച്ച് നടത്തുന്ന 2021 സീസണിലെ മൂന്നാമത് പ്രാദേശിക ഈത്തപ്പഴ ഫെസ്റ്റിവൽ നാളെ മുതൽ ആരംഭിക്കും.

സൂഖ് വാഖിഫിന്റെ പടിഞ്ഞാറൻ സ്‌ക്വയറിൽ അരങ്ങേറുന്ന മേളയിൽ 60 പ്രാദേശിക ഫാമുകളും ദേശീയ കമ്പനികളും പങ്കെടുക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്റെ സമയം ഉച്ചതിരിഞ്ഞ് 3 മുതൽ രാത്രി 9 വരെയും വാരാന്ത്യത്തിൽ രാത്രി 10 വരെയുമാണ്.

ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിൽ, ഈന്തപ്പഴത്തിന്റെ ദേശീയ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും വ്യത്യസ്ത ഇനം പഴങ്ങളെ പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ്- ഓൾഡ് മാർക്കറ്റ്സ് വിഭാഗം മേധാവി മുഹമ്മദ് അൽ സലേം പറഞ്ഞു.

Exit mobile version