ഖത്തർ ഫൗണ്ടേഷൻ്റെ എജ്യുക്കേഷൻ സിറ്റി ട്രാം സുപ്രധാന നാഴികക്കല്ല് രേഖപ്പെടുത്തി. മൂന്നു ദശലക്ഷം പേർ ഇതുവഴി യാത്ര നടത്തിയെന്ന നേട്ടമാണ് അവർ സ്വന്തമാക്കിയത്.
2019 ഡിസംബറിൽ ബ്ലൂ ലൈൻ ആരംഭിച്ചതോടെയാണ് ട്രാം നെറ്റ്‌വർക്ക് പ്രവർത്തനം തുടങ്ങിയത്. അതിനു ശേഷം 2020 ഒക്ടോബറിൽ യെല്ലോ ലൈനും, ഏറ്റവും ഒടുവിൽ 2023 ജൂലൈയിൽ ഗ്രീൻ ലൈനും ഇതിലേക്ക് ചേർക്കുകയുണ്ടായി.
അൽ ഷഖാബ്, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, ഓക്‌സിജൻ പാർക്ക്, മിനാരീൻ (എജ്യുക്കേഷൻ സിറ്റി മോസ്‌ക്), സെറിമോണിയൽ കോർട്ട് എന്നിവയുൾപ്പെടെ എജ്യുക്കേഷൻ സിറ്റി കമ്മ്യൂണിറ്റിയിലെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പൊതുഗതാഗത സംവിധാനമാണ് എജ്യുക്കേഷൻ സിറ്റി ട്രാം.