‘കാപ്പി, ചായ, ചോക്ലേറ്റ്’ ഫെസ്റ്റിവൽ പുരോഗമിക്കുന്നു

കാപ്പി, ചായ, ചോക്ലേറ്റ് എന്നിവയ്ക്കായി ഒരു ഫെസ്റ്റിവൽ അൽ ബിദ്ദ പാർക്കിൽ നടക്കുന്നു. മാർച്ച് 17 ന് തുടങ്ങിയ ഫെസ്റ്റുവൽ മാർച്ച് 26 വരെയാണ് തുടരുക.

ഈ വർഷത്തെ പതിപ്പിനായി 50-ലധികം പ്രദർശകരാണ് ഒത്തുചേർന്നത്. ഹോട്ട് ആന്റ് കൂൾ പാനീയങ്ങളുടെ വൈവിധ്യമാർന്ന ഓപ്ഷനാണ് മേള വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, പേസ്ട്രികൾ, സാൻഡ്‌വിച്ചുകൾ, പിസ്സ, ക്രേപ്പുകൾ എന്നിവയും പാർക്കിൽ നിന്ന് വാങ്ങാനാവും.

മേളയുടെ 4 ദിവസം പിന്നിട്ടപ്പോൾ വാരാന്ത്യ ദിനങ്ങളിൽ വൻ ജനപങ്കാളിത്തമാണ് കണ്ടത്. ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെയാണ് സ്റ്റാളുകൾ തുറന്നത്.

ജാപ്പനീസ്, ഫിലിപ്പിനോ, ഇന്തോനേഷ്യൻ, മലേഷ്യൻ ഫുഡ് സ്റ്റാളുകളും ഫെസ്റ്റിവലിൽ ഉണ്ട്.

പ്രശസ്ത ടേക്ക് എവേ റസ്റ്റോറന്റ്, സൂപ്പർമാർക്കറ്റ് മോണോപ്രിക്സ്, ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ തലാബത്ത് എന്നിവയും ഈ വർഷത്തെ നാലാം പതിപ്പിൽ പങ്കെടുക്കുന്നുണ്ട്.

ചില ഫുഡ് സ്റ്റാളുകൾ 10 ദിവസത്തെ ഇവന്റിനിടെ അവരുടെ പ്രൊമോഷന്റെ ഭാഗമായി അവരുടെ ഉൽപ്പന്നങ്ങളിൽ നിരവധി ഓഫർ ഡീലുകളും നൽകുന്നു

കാറിലോ മെട്രോയിലോ ലൊക്കേഷനിലേക്ക് പോകുന്നത് ലളിതമാണ്. വേഗത്തിലും എളുപ്പത്തിലും നേരിട്ടുള്ള ആക്‌സസിനായി അൽ ബിദ്ദ മെട്രോ സ്റ്റേഷനിൽ ചുവപ്പ് അല്ലെങ്കിൽ പച്ച ലൈനിൽ പോകാം.

ബൈക്ക് വാടകയ്‌ക്കെടുക്കലും ട്രാംപോ എക്‌സ്ട്രീമും ഇൻഡോർ കളിസ്ഥലവും വാഗ്ദാനം ചെയ്യുന്ന ബെർഗ് അറേബ്യയുടെ വിനോദ പരിപാടികളും ഫെസ്റ്റിവൽ വാഗ്ദാനം ചെയ്യുന്നു.

Exit mobile version