ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഷോ ദോഹയിൽ അരങ്ങേറി

ദോഹ: ഫാഷൻ, സംഗീതം, സംസ്‌കാരം എന്നിവയുടെ ആഘോഷത്തിൽ ഖത്തർ ക്രിയേറ്റ്‌സും സിആർ റൺവേയും ചേർന്നൊരുക്കിയ ലോകത്തെ ഏറ്റവും വലിയ ഫാഷൻ ഷോ, “ഖത്തർ ഫാഷൻ യുണൈറ്റഡ് ബൈ സിആർ റൺവ’ ആറ് ഭൂഖണ്ഡങ്ങളിൽ നിന്നും 50 രാജ്യങ്ങളിൽ നിന്നുമുള്ള 150 ഡിസൈനർമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ഫൈനലിന് രണ്ട് ദിവസം മുമ്പ്, കഴിഞ്ഞ രാത്രി റാസ് അബു അബൗദ് 974 സ്റ്റേഡിയത്തിൽ 20,000-ത്തിലധികം കാണികൾക്ക് മുന്നിൽ ഗംഭീര ഷോ അരങ്ങേറി.

ഖത്തർ മ്യൂസിയംസ് ചെയർപേഴ്‌സൺ, ഷെയ്ഖ മയാസ്സ ബിൻത് ഹമദ് അൽ താനിയുടെ ആശയത്തിൽ, ഫ്രഞ്ച് എഡിറ്ററും സ്റ്റൈലിസ്റ്റുമായ കാരിൻ റോയ്റ്റ്‌ഫെൽഡ് ക്യൂറേറ്റ് ചെയ്യുകയും, സിആർ റൺവേ സിഇഒ വ്‌ളാഡിമിർ റെസ്റ്റോയിൻ റോയ്‌റ്റ്‌ഫെൽഡ് സംവിധാനം ചെയ്യുകയും ചെയ്ത സിആർ റൺവേയുടെ ഖത്തർ ഫാഷൻ യുണൈറ്റഡ് ഒരേസമയം പ്രശസ്തരും പുതുമുഖങ്ങളുമായ ഡിസൈനർമാരിൽ നിന്നുള്ള മിന്നുന്ന രൂപങ്ങൾ അവതരിപ്പിച്ചു.

ഫാഷൻ, ഡിസൈൻ, ടെക്നോളജി എന്നീ മേഖലകളിലെ സംരംഭകത്വത്തിനായുള്ള ഖത്തറിന്റെ ക്രിയേറ്റീവ് ഹബ്ബായ M7 അവതരിപ്പിച്ച പരിപാടിയിൽ 21 ഖത്തർ അധിഷ്ഠിത ബ്രാൻഡുകൾ പങ്കെടുത്തു. ഡേവിഡ് ബെക്കാം ഉൾപ്പെടെയുള്ള സെലിബ്രിറ്റികളിടെ സാന്നിധ്യം കൊണ്ടും ഇവന്റ് ശ്രദ്ധേയമായി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version