ഖത്തറിൽ ലോകകപ്പ് കാലത്തെ ജോലി സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് മന്ത്രിസഭ

ദോഹ: 2022 നവംബർ 1 മുതൽ ഡിസംബർ 19 വരെ, ഖത്തറിൽ സർക്കാർ മേഖലയിലെ ജീവനക്കാരുടെ എണ്ണം 20% ആയി കുറക്കുകയും 80% ജീവനക്കാർ വിദൂരമായി പ്രവർത്തിക്കുകയും ചെയ്യും. പ്രവൃത്തി സമയം രാവിലെ 7 മുതൽ 11 വരെ ആയിരിക്കും.

ഫിഫ ലോകകപ്പ് ഖത്തർ 2022 ന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ഒരുക്കങ്ങൾക്കനുസൃതമായാണ് കാബിനറ്റ് ജോലി ക്രമത്തിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

സുരക്ഷ, സൈനികം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ ഈ തീരുമാനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പതിവുപോലെ ബിസിനസ്സ് നടത്താമെന്നും കാബിനറ്റ് അറിയിച്ചു.

ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസിന്റെ (ജിസിഒ) ഔദ്യോഗിക വക്താവ് മുഹമ്മദ് നുവൈമി അൽ ഹജ്‌രി ജിസിഒ ട്വിറ്ററിൽ പുറത്തുവിട്ട വീഡിയോയിൽ ഈ തീരുമാനങ്ങൾ വിശദീകരിച്ചു.

Exit mobile version