ഖത്തറിൽ പുതിയ പെട്രോൾ സ്റ്റേഷൻ തുറന്ന് വുഖൂദ്

ലുസൈൽ: ഖത്തർ ഫ്യുവൽ (വുഖൂദ്) രാജ്യത്തെ തങ്ങളുടെ 108-ആമത്തെ പെട്രോൾ സ്റ്റേഷൻ ഇന്നലെ തുറന്നു. അൽ ലുസൈൽ സിറ്റിയിലെ വാട്ടർഫ്രണ്ടിലാണ് പുതിയ ഫിക്സഡ് സ്റ്റേഷൻ തുറന്നത്. 8350 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുള്ള പുതിയ സ്റ്റേഷനിൽ, ലൈറ്റ് വാഹനങ്ങൾക്ക് 6 ഡിസ്പെൻസറുകളുള്ള 3 ലേനുകളുണ്ട്. വാട്ടർഫ്രണ്ട്, ലുസെയ്ൽ സിറ്റി, സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വാഹന ഉപഭോക്താക്കൾക്കാണ് പുതിയ സ്റ്റേഷന്റെ പ്രയോജന ഫലം ലഭിക്കുക.

24 മണിക്കൂർ സേവനം ലഭ്യമാകുന്ന വാട്ടർഫ്രണ്ട് പെട്രോൾ സ്റ്റേഷനിൽ ഇത് കൂടാതെ എൽപിജി സിലിണ്ടറുകളുടെ സേവനവുമായി ബന്ധപ്പെട്ട ‘ഷഫാഫ്’, സിദ്ര കണ്വീനിയൻസ് സ്റ്റോർ, എല്ലാ വിധ പെട്രോളിയം ഉത്പന്നങ്ങളുടെ വിൽപ്പനയും സേവനവും മുതലായവയും ഉപഭോക്താക്കൾക്ക് ലഭിക്കും.

Exit mobile version