വിന്റർ ക്യാംമ്പിംഗ് രജിസ്‌ട്രേഷൻ, ഞായറാഴ്ച മുതൽ വീണ്ടും

വിന്റർ ക്യാമ്പിംഗിനായുള്ള രജിസ്‌ട്രേഷൻ ഒക്ടോബർ 31 നാളെ മുതൽ മൂന്ന് ദിവസത്തേക്ക് വീണ്ടും ആരംഭിക്കുമെന്ന് പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. 

റൗദത്ത് റാഷിദ്, റൗദത്ത് ഐഷ, ഉമ്മുൽ അസം റോഡ്, അൽ ഖോർ, അൽ വാബ്, അൽ താഖിറ നോർത്ത്, അൽ ഒടൂരിയ, അൽ സന, നോർത്ത് അൽ ഖൈബ്, അൽ ഉദെയ്ദ്, അൽ ഖറൈജ് സൗത്ത്, അബു സംര, അൽ ഷമാൽ, അൽ ഗഷാമിയ, ഐൻ മുഹമ്മദ്, സീലൈൻ, അൽ നിഖിയാൻ, അൽ ഖരാറ, മുകയ്‌നിസ് എന്നിവയാണ് രജിസ്‌ട്രേഷനുള്ള സ്ഥലങ്ങൾ.

പൗരന്മാരുടെ തുടർച്ചയായ ആവശ്യമാണ് രജിസ്ട്രേഷൻ പുനരാരംഭിച്ചതിന് പിന്നിൽ. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് (www.mme.gov.qa) വഴിയും ‘ഔൺ’ മൊബൈൽ ആപ്ലിക്കേഷൻ വഴിയും രജിസ്‌ട്രേഷൻ സാധ്യമാകും.

Exit mobile version