ദോഹ: ഖത്തറിലെ പല സ്ഥലങ്ങളിലും ഇന്നു പകൽ സമയത്ത് ശക്തമായ പൊടിക്കാറ്റുണ്ടായേക്കുമെന്നു ഖത്തർ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ തുടങ്ങിയ അൽ ബവാരി കാറ്റിന്റെ ഭാഗമായ പൊടിക്കാറ്റ് നാളെയും ഇതേ നില തുടർന്നെക്കുമെന്നും കാലാവസ്‌ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കാഴ്ച്ച മങ്ങാൻ സാധ്യത ഉള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.
ചിതറിയ മേഘങ്ങളും ശക്തമായ കാറ്റും തുടരും. വേലിയേറ്റത്തിനുള്ള സാധ്യതയും ക്യു.എം.ഡി പ്രവചിച്ചു. കടലിലും കരയിലും കാറ്റ് വീശുന്നതിനൊപ്പം ചൂടുള്ള കാലാവസ്‌ഥ അനുഭവപ്പെടുമെന്നും ജനങ്ങൾ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.