ഖത്തർ വിട്ടയച്ച ഇന്ത്യൻ എക്‌സ് നേവി അംഗങ്ങളിലെ എട്ടാമൻ തിരിച്ചു വരാത്തത് എന്ത്കൊണ്ട്?

ഖത്തറിൽ ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏഴ് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി മാസങ്ങൾക്ക് ശേഷവും, എട്ടാമത്തെ വ്യക്തിയുടെ കാര്യത്തിൽ തീർപ്പുകല്പിക്കാത്തതിനാൽ ഇദ്ദേഹം അവിടെ തുടരുകയാണെന്ന് ഇന്ത്യൻ  വിദേശകാര്യ മന്ത്രാലയം (MEA) വ്യാഴാഴ്ച അറിയിച്ചു.  

വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്, ഇന്ത്യയുമായി ബന്ധപ്പെട്ട മറ്റ് ആഗോള പ്രശ്‌നങ്ങളും അദ്ദേഹം അഭിസംബോധന ചെയ്തു.

ചില ആവശ്യങ്ങൾ ബാക്കി നിൽക്കുന്നതിനാൽ എട്ടാമത്തെ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ ഇപ്പോഴും ഖത്തറിൽ തുടരേണ്ടി വരുന്നതായി അദ്ദേഹം വ്യക്തമാക്കി. 

2022 ഓഗസ്റ്റിൽ ചാരവൃത്തി സംശയിക്കപ്പെട്ടതിനെ തുടർന്ന് ഖത്തറിൽ അറസ്റ്റിലാവുകയും പിന്നീട് വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തിരുന്ന 8 പേരിൽ 7 പേരെയും ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് വിട്ടയച്ചിരുന്നു. ഇതിൽ ഒരാളെ ജയിൽ മോചിതനാക്കിയെങ്കിലും ഖത്തറിൽ നിന്ന് തിരിച്ചു വരാൻ അനുവദിച്ചിരുന്നില്ല.

ഇവരുടെ മോചനത്തിലേക്ക് നയിച്ച ഖത്തറിന്റെ തീരുമാനത്തെയും അമീർ ഷെയ്ഖ് തമീമിനെയും വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചിരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version