തട്ടിക്കൊണ്ടുപോയ സിവിൽ എഞ്ചിനീയറെ മോചിപ്പിച്ചു; ഖത്തറിന് നന്ദിയുമായി വൈറ്റ് ഹൗസ്

2020 ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ അമേരിക്കൻ പൗരനായ മാർക്ക് ഫ്രെറിക്സിന്റെ മോചനത്തിന് ഖത്തർ നൽകിയ സഹായത്തിന് വൈറ്റ് ഹൗസ് ഇന്നലെ നന്ദി അറിയിച്ചു.

“ഇതിലും മറ്റ് പല കാര്യങ്ങളിലും ഖത്തറിന്റെ സഹായത്തിന് ഞങ്ങൾ പ്രത്യേകം നന്ദിയുള്ളവരാണ്,” പത്രസമ്മേളനത്തിൽ, ഒരു മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മാർക്ക് വിജയകരമായി സുരക്ഷിതമായി ദോഹയിൽ എത്തിയെന്നും അദ്ദേഹത്തിന് നല്ലതും ശരിയായതുമായ പരിചരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രകാരം അഫ്ഗാനിസ്ഥാനിലെ നിർമ്മാണ പദ്ധതികൾക്കായി സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെ 2020 ൽ നാവികസേനയിലെ വെറ്ററനായ മാർക്ക് ഫ്രെറിക്‌സിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

നീണ്ട ചർച്ചകൾക്ക് ശേഷം, യുഎസും അഫ്ഗാനിസ്ഥാനും തടവുകാരുമായുള്ള കൈമാറ്റ കരാറിലെത്തി. അതനുസരിച്ച് 2005 മുതൽ അമേരിക്ക തടവിലാക്കിയ ഒരു അഫ്ഗാൻ ഗോത്ര നേതാവ് ബഷീർ നൂർസായിക്ക് പകരമായി ഫ്രെറിക്സിനെ മോചിപ്പിക്കാൻ അഫ്ഗാനിസ്ഥാൻ സമ്മതികുകയായിരുന്നു.

Exit mobile version