വെബ് ഉച്ചകോടിയുടെ അടുത്ത എഡിഷനിൽ വ്യവസായ സംരംഭകരുടെയും സ്റ്റാർട്ടപ്പുകളുടെയും എണ്ണത്തിൽ ഖത്തർ ശുഭാപ്തിവിശ്വാസം പുലർത്തുന്നതായി, ഖത്തർ വെബ് സമ്മിറ്റ് 2024 സമാപന വേളയിൽ കമ്യൂണിക്കേഷൻ ആന്റ് ഐടി വകുപ്പ് മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായ് പറഞ്ഞു.
ഇന്നലെ സമാപിച്ച വെബ് ഉച്ചകോടി ഖത്തർ 2024 ൻ്റെ വിജയകരമായ പതിപ്പ്, ആഗോള പരിപാടികൾ സംഘടിപ്പിക്കാനുള്ള ഖത്തറിന്റെ ഇവൻ്റ് മാനേജ്‌മെന്റ് കഴിവിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വെബ് ഉച്ചകോടിയുടെ അടുത്ത പതിപ്പിനായി കൂടുതൽ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ ലക്ഷ്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഡിജിറ്റൽ പരിവർത്തനത്തിൻ്റെ ഡൊമെയ്‌നിൽ എസ്എംഇകൾക്ക് വലിയ പ്രധാന്യമുണ്ടെന്നു അദ്ദേഹം പറഞ്ഞു.
എൻഡിഎ 2030 ന് കീഴിലുള്ള പ്രധാന പ്രോഗ്രാമുകളിലൊന്നായ ശരിയായ ഡിജിറ്റൽ ടൂളിലൂടെയും ശരിയായ ഡിജിറ്റൽ പരിവർത്തന സമീപനത്തിലൂടെയും എസ്എംഇകളെ മെച്ചപ്പെടുത്തുന്നതിന് ധാരാളം പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലോകവ്യാപകമായി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുക എന്ന യാഥാർത്ഥ്യം ഈ മേഖലയിൽ ആദ്യമായി സാധ്യമായതായി മന്ത്രി പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD